Connect with us

Business

ആകര്‍ഷകമായ കിഴിവുകള്‍ പ്രഖ്യാപിച്ച് റെനോ; 1.1 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

ഇന്ത്യയില്‍ റെനോ ഡസ്റ്റര്‍ നിര്‍ത്തലാക്കിയതിനാല്‍, ഡീലര്‍മാര്‍ ശേഷിക്കുന്ന സ്റ്റോക്കിന് വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ വാഹന വിപണിയിലെ എല്ലാ നിര്‍മ്മാതാക്കളും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആകര്‍ഷകമായ കിഴിവുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് മികച്ച തുടക്കം കുറിക്കുന്നത്. ഇതേതുടര്‍ന്ന് ഇപ്പോള്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ തങ്ങളുടെ മോഡല്‍ ലൈനപ്പിലുടനീളം കിഴിവുകള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഈ കിഴിവുകളില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, ലോയല്‍റ്റി ബോണസുകള്‍, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കാറിന്റെ ലൊക്കേഷനും മോഡലും അനുസരിച്ച് ഈ കിഴിവുകളില്‍ വ്യത്യാസപ്പെടാമെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലെ റെനോ ക്വിഡ് ഉപഭോക്താക്കള്‍ക്ക് 10,000 രൂപ വരെ (പുതിയ നവീകരിച്ച പതിപ്പില്‍ 5,000 രൂപ) ക്യാഷ് ഡിസ്‌കൗണ്ടുകളും 38,000 രൂപ വരെ ലോയല്‍റ്റി ബോണസും ലഭ്യമാണ്. 0.8 ലിറ്റര്‍ പെട്രോള്‍ പതിപ്പിന് എക്സ്ചേഞ്ച് ഇന്‍സെന്റീവ് 10,000 രൂപയും 1.0 ലിറ്റര്‍ പെട്രോള്‍ പതിപ്പിന് എക്സ്ചേഞ്ച് ബോണസ് 15,000 രൂപയുമാണ്.

ഈ മാസം, ചില റെനോ ട്രൈബര്‍ ട്രിമ്മുകള്‍ 10,000 രൂപ ക്യാഷ് കിഴിവോടെ വാഗ്ദാനം ചെയ്യുന്നു. എംപിവിക്ക് യഥാക്രമം 20,000 രൂപയുടെ എക്സ്ചേഞ്ച് ഇന്‍സെന്റീവും 44,000 രൂപ വരെ ലോയല്‍റ്റി ആനുകൂല്യവും ലഭിക്കും. റെനോ കിഗര്‍ സബ്കോംപാക്റ്റ് എസ് യുവിക്ക് നിലവില്‍ ക്യാഷ് ഡിസ്‌കൗണ്ടോ എക്സ്ചേഞ്ച് ഇന്‍സെന്റീവോ ഇല്ല. എന്നിരുന്നാലും, 55,000 രൂപ വരെ ലോയല്‍റ്റി ആനുകൂല്യം ലഭ്യമാണ്.

ഇന്ത്യയില്‍ റെനോ ഡസ്റ്റര്‍ നിര്‍ത്തലാക്കിയതിനാല്‍, ഡീലര്‍മാര്‍ ശേഷിക്കുന്ന സ്റ്റോക്കിന് വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും. 1.1 ലക്ഷം രൂപ വരെയുള്ള ലോയല്‍റ്റി ആനുകൂല്യങ്ങളും ലഭിക്കും.ഡസ്റ്ററിന് 30,000 രൂപ കോര്‍പറേറ്റ് കിഴിവും മറ്റെല്ലാ റെനോ വാഹനങ്ങള്‍ക്ക് 15,000 രൂപ കിഴിവും ലഭിക്കും. ബ്രാന്‍ഡ്, ഡസ്റ്ററിന് 10,000 രൂപ ഗ്രാമീണ ബോണസ് വാഗ്ദാനം ചെയ്യുന്നു.

 

---- facebook comment plugin here -----

Latest