Connect with us

First Gear

റെനോള്‍ട്ട് അര്‍ബണ്‍ നൈറ്റ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

റെനോള്‍ട്ട് ക്വിഡ്, റെനോള്‍ട്ട് ട്രൈബര്‍, റെനോള്‍ട്ട് കൈഗര്‍ എന്നീ മൂന്ന് വാഹനങ്ങളുടെ അര്‍ബണ്‍ നൈറ്റ് ലിമിറ്റഡ് എഡിഷനാണ് അവതരിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| റെനോള്‍ട്ട് ഇന്ത്യയില്‍ വില്‍ക്കുന്ന മൂന്ന് വാഹനങ്ങളുടെ പുതിയ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. അര്‍ബണ്‍ നൈറ്റ് ലിമിറ്റഡ് എഡിഷന്‍ എന്ന പേരിലാണ് കാറുകളുടെ കറുപ്പ് നിരത്തിലുള്ള പതിപ്പുകള്‍ പുറത്തിറക്കിയത്. റെനോള്‍ട്ട് ക്വിഡ്, റെനോള്‍ട്ട് ട്രൈബര്‍, റെനോള്‍ട്ട് കൈഗര്‍ എന്നീ മൂന്ന് വാഹനങ്ങളുടെ അര്‍ബണ്‍ നൈറ്റ് ലിമിറ്റഡ് എഡിഷനാണ് അവതരിപ്പിച്ചിരിക്കുന്നത്.

റെനോള്‍ട്ട് ഇന്ത്യയുടെ അര്‍ബന്‍ നൈറ്റ് ലിമിറ്റഡ് എഡിഷന്‍ മികച്ച ഡിസൈനുമായിട്ടാണ് എത്തുന്നത്. ട്രൈബര്‍, ക്വിഡ് മോഡലുകള്‍ക്കായി സ്റ്റെല്‍ത്ത് ബ്ലാക്ക് എക്സ്റ്റീരിയര്‍ കളര്‍ നല്‍കിയിട്ടുണ്ട്. മൂന്ന് അര്‍ബണ്‍ നൈറ്റ് ലിമിറ്റഡ് എഡിഷന്‍ മോഡലുകളിലും സ്മാര്‍ട്ട് മിറര്‍ മോണിറ്ററുള്ള 9.66 ഇഞ്ച് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. ഇത് ഒരേസമയം ഇന്റീരിയര്‍ റിയര്‍ വ്യൂ മിററായും ഫ്രണ്ട്, റിയര്‍ കാമറകളില്‍ നിന്നുള്ള വിഷ്വല്‍സ് റെക്കോര്‍ഡുചെയ്യുന്നതിനുള്ള മോണിറ്ററായും പ്രവര്‍ത്തിക്കുന്നു.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലും 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനിലുമാണ് റെനോ കൈഗര്‍ പ്രവത്തിക്കുന്നത്. എക്‌സ്-സ്‌ട്രോണിക് സിവിടിയുമായിട്ടാണ് ഈ എഞ്ചിന്‍ വരുന്നത്.