Connect with us

First Gear

ഇന്ധനക്ഷമതയിൽ നേട്ടവുമായി റെനൊ കൈഗർ

എ ആർ എ ഐ ടെസ്റ്റിംഗ് സർട്ടിഫിക്കേഷൻ അനുസരിച്ച് 20.5 കി.മീ/ലിറ്ററാണ് കൈഗറിന്റെ മൈലേജ്

Published

|

Last Updated

കോഴിക്കോട് | ഇന്ധനക്ഷമതയിൽ മികച്ച നേട്ടവുമായി റെനോയുടെ സബ്-ഫോർ മീറ്റർ കോംപാക്റ്റ് എസ് യുവിയായ കൈഗർ. എ ആർ എ ഐ ടെസ്റ്റിംഗ് സർട്ടിഫിക്കേഷൻ അനുസരിച്ച് 20.5 കി.മീ/ലിറ്ററാണ് കൈഗറിന്റെ മൈലേജ്. ലോകോത്തര ടർബോചാർജ്ഡ് 1.0ലി പെട്രോൾ എൻജിനോടു കൂടിയ കൈഗർ മികച്ച പ്രകടനവും സ്‌പോർട്ടി ഡ്രൈവുമാണ് വാഗ്ദാനം ചെയ്യുന്നത്.

മൂന്ന് സിലിൻഡർ ടർബോചാർജ്ഡ് 1.0 ലിറ്റർ പെട്രോൾ എൻജിൻ ഘടിപ്പിച്ചിട്ടുള്ള റെനോ കൈഗറിൽ, 100 പി എസ് പവർ ഔട്ട്പുട്ടും 160 എൻ എം ടോർക്കും അടങ്ങിയിരിക്കുന്നു. 1.0ലി എനർജി, 1.0ലി ടർബോ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളുണ്ട്. പ്രാരംഭ വില 5.64 ലക്ഷം രൂപയാണ്.

Latest