Connect with us

First Gear

മെഗാന്‍ ഇടെക് ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് റെനോ

അര്‍ക്കാന എസ് യുവി കൂപ്പെ കൊണ്ടുവരുന്ന കാര്യവും നിലവില്‍ റെനോ ആലോചിക്കുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ഓള്‍ ഇലക്ട്രിക് മെഗാന്‍ ഇ ടെക് ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി വാഹന നിര്‍മാതാക്കളായ റെനോ. കഴിഞ്ഞ വര്‍ഷം മ്യൂണിച്ച് ഓട്ടോ ഷോയില്‍ വെളിപ്പെടുത്തിയ പുതിയ മെഗാന്‍ ഇ-ടെക് സിഎംഎഫ്ഇവി പ്ലാറ്റ്ഫോമില്‍ ഇരിക്കുന്ന ആദ്യത്തെ റെനോ കാറാണ്. റെനോയുടെ അന്താരാഷ്ട്ര നിരയില്‍ നിന്ന് ഇന്ത്യയിലേക്ക് പരിഗണിക്കപ്പെടുന്ന ആദ്യത്തെ കാറല്ല മെഗാന്‍ ഇ-ടെക്. അര്‍ക്കാന എസ് യുവി കൂപ്പെ കൊണ്ടുവരുന്ന കാര്യവും നിലവില്‍ റെനോ ആലോചിക്കുന്നുണ്ട്.

40കെഡബ്ല്യുഎച്ച്, 60കെഡബ്ല്യുഎച്ച് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുള്ള റെനോയുടെ ഉദ്ദേശ്യത്തോടെ നിര്‍മ്മിച്ച സിഎംഎഫ്ഇവി ആര്‍ക്കിടെക്ച്ചറാണ് മെഗാന്‍ ഇ-ടെക്കിന് അടിവരയിടുന്നത്. 130 ബിഎച്ച്പി കരുത്തില്‍ 250 എന്‍എം ടോര്‍ഖ് നല്‍കുന്ന ഇലക്ട്രിക് മോട്ടോര്‍ അല്ലെങ്കില്‍ കൂടുതല്‍ ശക്തമായ 218 ബിഎച്ച്പി പവറില്‍ 300 എന്‍എം ടോര്‍ഖ് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും.