Connect with us

Kuwait

60കഴിഞ്ഞവിദേശികളുടെ താമസ രേഖ പുതുക്കല്‍; 500ദിനാര്‍ നിരക്കില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാന്‍ തയ്യാറെന്ന് ആറു കമ്പനികള്‍

താമസരേഖ പുതുക്കുന്നതിനു ഏകദേശം 1700 ദിനാറിനു മുകളില്‍ ചെലവ് വരുമെന്ന ആശങ്കകള്‍ക്കിടയിലാണു 500 ദിനാര്‍ വാര്‍ഷിക നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ പ്രമുഖ കമ്പനികള്‍ മുന്നോട്ട് വന്നിരിക്കുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തില്‍ 60 വയസ്സിനു മുകളില്‍ പ്രായമായ ഹൈ സ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വിദേശികളുടെ താമസ രേഖ പുതുക്കുന്നതിനു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകളില്‍ ഒന്നായ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രതിവര്‍ഷം 500 ദിനാര്‍ നിരക്കില്‍ അനുവദിക്കാന്‍ 6 കമ്പനികള്‍ മുന്നോട്ട് വന്നതായി റിപ്പോര്‍ട്ട്.കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട താഴെ പറയുന്ന ഇന്‍ഷുറന്‍സ് കമ്പനികളാണു ഇതിനായി സന്നദ്ധത അറിയിച്ചത്.
1. Kuwait Insurance Co.
2.Gulf Insurance Group
3.Al Ahiliya Insurance Co
4.Warba Insurance Co.
5.First Takaful Co
6.Wethaq Insurance Co.
60 വയസ്സിനു മുകളില്‍ പ്രായമായ വിദേശികള്‍ക്ക് താമസ രേഖ പുതുക്കുന്നതിനു ഈ വര്‍ഷം ജനുവരിയില്‍ ഏര്‍പ്പെടുത്തിയ വിലക്ക്, ഫത്വ ലെജിസ്ലേറ്റീവ് സമിതിയുടെ അഭിപ്രായത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം സ്വമേധയാ റദ്ദായിരുന്നു. ഇതെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച മാനവ ശേഷി സമിതിയുടെ ഡയരക്റ്റര്‍ ബോര്‍ഡ് യോഗം ചേരുകയും തീരുമാനം ഔദ്യോഗികമായി റദ്ദാക്കുകയും ചെയ്തിരുന്നു. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 500 ദിനാര്‍ വാര്‍ഷിക ഫീസും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സും എന്ന നിബന്ധനയിലാണു താമസ രേഖ പുതുക്കുന്നതിനു സമിതി അനുമതി നല്‍കിയത്.തീരുമാനത്തിനു തൊട്ടു പിന്നാലെ ഇതിനായുള്ള വാര്‍ഷിക ഇന്‍ഷുറന്‍സ് ഫീസ് 1200 ആയി നിശ്ചയിച്ചു കൊണ്ട് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മ രംഗത്ത് വന്നിരുന്നു. ഇതോടെ ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തെ താമസരേഖ പുതുക്കുന്നതിനു ഏകദേശം 1700 ദിനാറിനു മുകളില്‍ ചെലവ് വരുമെന്ന ആശങ്കകള്‍ക്കിടയിലാണു 500 ദിനാര്‍ വാര്‍ഷിക നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ പ്രമുഖ കമ്പനികള്‍ മുന്നോട്ട് വന്നിരിക്കുന്നത്.