Uae
ദുബൈ; നവീകരിച്ച മർകസ് ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന്
ദേര അബൂ ഹൈൽ ആസ്ഥാനത്ത് നടക്കുന്ന ഉദ്ഘാടന, റമസാൻ മുന്നൊരുക്ക സംഗമത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖുനാ കാന്തപുരം എ പി ആബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായിരിക്കും.

ദുബൈ | നവീകരിച്ച ദുബൈ മർകസ് ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകുന്നേരം ഏഴ് മണിക്ക് നടക്കും. ദേര അബൂ ഹൈൽ ആസ്ഥാനത്ത് നടക്കുന്ന ഉദ്ഘാടന, റമസാൻ മുന്നൊരുക്ക സംഗമത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖുനാ കാന്തപുരം എ പി ആബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായിരിക്കും.
മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി, വി പി എം ഫൈസി വില്ല്യാപ്പള്ളി, ഉസ്മാൻ സഖാഫി തിരുവത്ര, ജി അബൂബക്കർ തുടങ്ങിയ പ്രാസ്ഥാനിക നേതക്കളും ഡോ. മുഹമ്മദ് കാസിം, ഹസൻ ഹാജി ഫ്ലോറ, മുഹമ്മദലി ഹാജി എ എ കെ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
---- facebook comment plugin here -----