National
പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രിതീഷ് നന്ദി അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
മുംബൈ| പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു അന്ത്യം. ജങ്കാര്‍ ബീറ്റ്സ്, ചമേലി, ഹസാരോണ്‍ ഖ്വായിഷെന്‍ ഐസി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാര്‍ കെ സൈഡ് ഇഫക്ട്സ്, ബ്വൗ ബാരക്ക്സ് ഫോറെവര്‍ എന്നീ നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു അദ്ദേഹം.
പത്രപ്രവര്‍ത്തകനായാണ് പ്രിതീഷ് നന്ദി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1990-കളില്‍ അദ്ദേഹം ദൂരദര്‍ശനില്‍ ദ പ്രിതീഷ് നന്ദി ഷോ എന്ന ടോക്ക് ഷോ നടത്തിയിരുന്നു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചുവെങ്കിലും ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ മാനേജിംഗ് എഡിറ്റര്‍ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. 1998 മുതല്‍ 2004 വരെ ശിവസേനയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.