Connect with us

Kerala

പ്രശസ്ത ചരിത്രകാരന്‍ ഡോ എം ജി എസ് നാരായണന്‍ അന്തരിച്ചു

ചരിത്ര രംഗത്തും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു.

Published

|

Last Updated

കോഴിക്കോട്| പ്രശസ്ത ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ ( 92 ) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. എംജിഎസ്  ചരിത്ര രംഗത്തും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചു.

പൊന്നാനി സ്വദേശിയാണ്. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാള്‍ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ശില താമ്ര ലിഖിതങ്ങള്‍ കണ്ടെത്തിയായിരുന്നു എംജിഎസിന്റെ ഗവേഷണം.

അന്തര്‍ദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് അദ്ദേഹം. ബ്രിട്ടനിലെയും റഷ്യയിലെയും സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി എംജിഎസ് നാരായണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Latest