Connect with us

Ongoing News

രേണു രാജിനെ എസ്ടി വകുപ്പ് ഡയറക്ടറാക്കി; മേഘശ്രീ വയനാട് കലക്ടര്‍

ഡോക്ടര്‍ അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും

Published

|

Last Updated

തിരുവനന്തപുരം  | സംസ്ഥാനത്ത് വകുപ്പു മേധാവിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം. വയനാട് കലക്ടര്‍ രേണു രാജിനെ എസ്ടി വകുപ്പ് ഡയറക്ടറായി നിയമിച്ചു. കര്‍ണാടക സ്വദേശി മേഘശ്രീയാണ് പുതിയ വയനാട് കലക്ടര്‍ .

ഡോക്ടര്‍ അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും. ബി അബ്ദുല്‍ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടര്‍. കര്‍ണാടക സ്വദേശിയായ ഡിആര്‍ മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വയനാട്ടില്‍ നിയമിച്ചിരിക്കുന്നത്.

 

Latest