Kerala
പുന:സംഘടനാ തര്‍ക്കം; കെ എസ് യു വൈസ് പ്രസിഡന്റ് രാജിവെച്ചു
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
തിരുവനന്തപുരം | പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്യു വൈസ് പ്രസിഡന്റ് രാജിവച്ചു. എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് രാജിവച്ചത്.
കമ്മിറ്റിയില്‍ വിവാഹിതര്‍ വേണ്ടന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതോടെയാണ് വൈസ് പ്രസിഡന്റ് രാജിവച്ചത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ എട്ടിനാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്
---- facebook comment plugin here -----