National
അദാനിക്ക് എതിരായ റിപ്പോർട്ട്: ജെ പി സി അന്വേഷണം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി
അദാനിക്ക് എതിരായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇന്ത്യയുടെ പ്രതിച്ഛായയെ ഗൗരവമായി ബാധിച്ചുവെന്നും രാഹുൽ
മുംബൈ | അദാനി ഗ്രൂപ്പിന് എതിരായ ഒ സി സി ആർ പി റിപ്പോർട്ടിൽ സംയുക്ത പാർലിമെന്ററി സമിതി – ജെ പി സി അന്വേഷണം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ പ്രധാനമന്ത്രി എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്ന് രാഹുൽ ചോദിച്ചു. പ്രധാനമന്ത്രിയുടെ മൗനത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജി 20 ഉച്ചകോടി നടക്കാനിരിക്കെ, അദാനിക്ക് എതിരായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇന്ത്യയുടെ പ്രതിച്ഛായയെ ഗൗരവമായി ബാധിച്ചുവെന്നും രാഹുൽ പറഞ്ഞു. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ കാണിക്കുന്ന മൗനം അപലപനീയമാണ്. എന്തുകൊണ്ടാണ് അദാനിക്ക് മാത്രം പ്രധാനമന്ത്രി സംരക്ഷണം നൽകുന്നതെന്നും രാഹുൽ ചോദിച്ചു.