Business
ഗൂഗിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂയോര്‍ക്ക്| ഗൂഗിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. നൂറിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ് വെയര്‍, എഞ്ചിനീയറിങ് വിഭാഗങ്ങളില്‍ നിന്നായാണ് ജീവനക്കാരെ പിരിച്ചു വിടുന്നത്.
ഗൂഗിളില്‍ ഒഴിവുവരുന്ന പ്രകാരം ജീവനക്കാര്‍ക്ക് അപേക്ഷിക്കുന്നതിന് അവസരമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി ആല്‍ഫാബെറ്റ് വര്‍ക്കേഴ്സ് യൂണിയന്‍ രംഗത്തെത്തി. ജോലി സുരക്ഷിതത്വം ഉറപ്പാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് യൂണിയന്‍ വ്യക്തമാക്കി.
---- facebook comment plugin here -----