unemployment
രാജ്യത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്
തൊഴിലില്ലാത്തവരില്‍ 83 ശതമാനവും യുവാക്കളാണ്
ന്യൂഡല്‍ഹി | രാജ്യത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയും ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹ്യുമന്‍ ഡെവലപ്‌മെന്റും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
തൊഴിലില്ലാത്തവരില്‍ 83 ശതമാനവും യുവാക്കളാണ്. രാജ്യത്ത് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലിയുടെ നിരക്കിന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലിയെക്കാള്‍ കുറഞ്ഞ കൂലി ലഭിക്കുന്നു എന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയുടെ തൊഴില്‍ മേഖലിലെ യഥാര്‍ഥ അവസ്ഥ വരച്ചിടുന്നതാണ് ഇന്ത്യ അണ്‍എംപ്ലോയ്മെന്റ് റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍. കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഈ റിപ്പോര്‍ട്ട് പ്രചാരണ ആയുധമാക്കുകയാണ്.
2000 മുതല്‍ 2022 വരെയുള്ള കണക്കാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. തൊഴിലില്ലായ്മ അനുഭവിക്കു ന്നവരില്‍ 83% ശതമാനവും യുവാക്കളാണെന്നും ഇതില്‍ പത്താം ക്ലാസിന് മുകളില്‍ വിദ്യാഭ്യാസം നേടിയവര്‍ മാത്രം 65.7 ശതമാനം പേരുണ്ടെന്നുമാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2018 വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
ദരിദ്രരായ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന പ്രവണതയും മാറ്റമില്ലാതെ തുടരുന്നുണ്ട്.