National
ടിക് ടോക്ക് ഇന്ത്യയിലുള്ള എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്
40-പേരെ കമ്പനി വിട്ടയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂഡല്‍ഹി | ബൈറ്റ്ഡാന്‍സ് ഉടമസ്ഥതയിലുള്ള വീഡിയോ ആപ്പായ ടിക്ടോക് ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളികളെയും പിരിച്ചുവിട്ടതായി ഒരു പ്രമുഖ ബിസിനസ് ന്യൂസ് പോര്‍ട്ടൽ റിപ്പോർട്ട് ചെയ്തു. 40-പേരെ കമ്പനി വിട്ടയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒമ്പത് മാസത്തെ പിരിച്ചുവിടല്‍ വേതനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 28- കമ്പനിയിലെ അവസാന ദിവസമായിരിക്കുമെന്ന് ജീവനക്കാരോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 40 ജീവനക്കാരാണ് കമ്പനിയില്‍ ബാക്കിയുണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ നിരോധനത്തിന് മുമ്പ് ടിക് ടോകിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായിരുന്നു ഇന്ത്യ. 2020 എന്നാല്‍ ജൂണിലാണ് ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചത്.
അതേസമയം, കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച് ടിക്ക് ടോക്കിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
‘