International
യുഎഇയുടെ ബഹിരാകാശ ദൗത്യം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്
ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്.
ദുബായ്| ചില സാങ്കേതിക കാരണങ്ങളാല്‍ വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവെച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്. നാളെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 11.4ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുമെന്ന് റിപ്പബ്ലിക് വേല്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. ക്രൂ ഡ്രാഗണിനുള്ളില്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നതിനിടെയാണ് ദൗത്യം പരാജയപ്പെട്ടത്.
ചരിത്രപരമായ ബഹിരാകാശ ദൗത്യം താത്ക്കാലികമായി നിന്നെങ്കിലും ശുഭാപ്തി വിശ്വാസം കൈവിട്ടിട്ടില്ലെന്ന് സുല്‍ത്താന്‍ അല്‍ നെയാദി പറഞ്ഞു. യുഎഇയുടെ ഡോ.സുല്‍ത്താന്‍ അല്‍ നെയാദി, നാസയുടെ ശാസ്ത്രജ്ഞരായ സ്റ്റീഫന്‍ ബോവന്‍, വാറണ്‍ വുഡ്ഡി ഹൊബര്‍ഗ്, റോസ് കോമോസ്, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രിഫെഡ്യാവ് എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനുള്ള തയാറെടുപ്പിലാണ് സുല്‍ത്താന്‍ അല്‍ നെയാദി.