Connect with us

International

റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന് നേരെ വധശ്രമമെന്ന് റിപ്പോർട്ടുകൾ

ആസൂത്രിതമായ ഭീകരാക്രമണമാണ് നടന്നതെന്ന് ക്രെമിലിൻ

Published

|

Last Updated

മോസ്കോ | റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന് നേരെ ഉക്രൈൻ വധശ്രമം നടത്തിയതായി ആരോപിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രമിലിന് നേരെ വന്ന രണ്ട് ഡ്രോൺ ആക്രമണങ്ങൾ തടഞ്ഞതായി റഷ്യ അവകാശപ്പെട്ടു.

ആസൂത്രിതമായ ഭീകരാക്രമണമാണ് നടന്നതെന്ന് ക്രെമിലിൻ വൃത്തങ്ങൾ പത്രക്കുറിപ്പിൽ പറഞ്ഞു. ഡ്രോണുകൾ തകർത്തതായും ക്രെമിലിൻ വ്യക്തമാക്കി. പുടിൻ സുരക്ഷിതനാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പുടിന് പരിക്കേറ്റിട്ടില്ലെന്നും ക്രെംലിൻ കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും റഷ്യൻ അധികൃതർ പറഞ്ഞു.

Latest