Connect with us

Kerala

അപലപനീയം; അലന്‍സിയറുടെ വിവാദ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷന്‍

സാംസ്‌കാരിക കേരളത്തിന് നിരക്കാത്ത പ്രസ്താവനയാണ് അലന്‍സിയറുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കമ്മീഷന്‍ അധ്യക്ഷ സതീദേവി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലനീയമെന്ന് വനിതാ കമ്മീഷന്‍. സാംസ്‌കാരിക കേരളത്തിന് നിരക്കാത്ത പ്രസ്താവനയാണ് അലന്‍സിയറുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കമ്മീഷന്‍ അധ്യക്ഷ സതീദേവി പറഞ്ഞു.

2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടെയാണ്, മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച അലന്‍സിയര്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും’. ഇതായിരുന്നു അലന്‍സിയറുടെ വിവാദ പ്രസ്താവന.

പ്രത്യേക ജൂറി പരാമര്‍ശം നല്‍കി അപമാനിക്കരുതെന്നും പ്രത്യേക ജൂറി പുരസ്‌കാരം കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ ശില്‍പം നല്‍കണമെന്നും നടന്‍ ആവശ്യപ്പെട്ടു. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുതെന്നും പൈസ കൂട്ടിത്തരണം, അപേക്ഷയാണെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest