National
റിപബ്ലിക് ദിനാഘോഷം; ജോ ബൈഡന്‍ മുഖ്യാതിഥിയാകും
ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ബൈഡനെ ക്ഷണിച്ചതായി ഇന്ത്യയിലെ യു എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി.
ന്യൂഡല്‍ഹി | അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 2024ലെ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥി. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ബൈഡനെ ക്ഷണിച്ചതായി ഇന്ത്യയിലെ യു എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി വെളിപ്പെടുത്തി.
ഇന്ത്യ-പസഫിക് മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍, പ്രതിരോധ സഹകരണം, പൊതുവായ വെല്ലുവിളികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച ‘ക്വാഡ്’ ഗ്രൂപ്പിലെ നേതാക്കളെയും ഇന്ത്യ റിപബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ബൈഡനെ കൂടാതെ ആസ്‌ത്രേലിയന്‍ പ്രധാന മന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാന മന്ത്രി ഫുമിയോ കിഷിദ എന്നിവരാണ് ക്ഷണിതാക്കള്‍.
നയതന്ത്ര താത്പര്യങ്ങള്‍, വാണിജ്യ വ്യവസായ പരിഗണനകള്‍ തുടങ്ങി നിര്‍ണായകമായ പല വിഷയങ്ങളും വിലയിരുത്തിയാണ് റിപബ്ലിക് ദിനാഘോഷത്തിലേക്ക് പ്രധാന അതിഥികളെ തിരഞ്ഞെടുക്കാറുള്ളത്.