Connect with us

National

റിപ്പബ്ലിക് ദിനാഘോഷം; മുഖ്യാതിഥിയായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ എത്തും

ഈ മാസം 25 ന് അദ്ദേഹം ഇന്ത്യയിലെത്തും.

Published

|

Last Updated

ന്യൂഡല്‍ഹി|രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ എത്തും. ഇതിനായി ഈ മാസം 25 ന് അദ്ദേഹം ഇന്ത്യയിലെത്തും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം വിരുന്നിലും പ്രബോവോ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള പ്രബോവോയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. 2020 ല്‍ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ അദ്ദേഹം ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു.

റിപ്പബ്ലിക് ദിനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആയിരുന്നു.

 

 

Latest