Connect with us

Uae

റിപ്പബ്ലിക് ദിനം: യു എ ഇയിലെ ഇന്ത്യൻ പ്രവാസികളും ആഘോഷത്തിൽ

40 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യു എ ഇയിലുള്ളത്.

Published

|

Last Updated

അബൂദബി| ഇന്ത്യ ഇന്ന്  76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ യു എ ഇയിൽ ഇന്ത്യൻ പ്രവാസികളും ആഘോഷങ്ങളിൽ പങ്കുചേരും. യു എ ഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ സമൂഹത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിന് വലിയ പ്രാധാന്യമാണ് രാജ്യം നൽകുന്നത്. 40 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യു എ ഇയിൽ വസിക്കുന്നത്. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് നടക്കുന്നത്.
അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ എട്ടിന് അംബാസഡർ സഞ്ജയ് സുധീർ പതാക ഉയർത്തും. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ രാവിലെ ഏഴിന് പതാക ഉയർത്തും. പതാക ഉയർത്തലിന് ശേഷം ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും. തുടർന്ന് വിദ്യാർഥികൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ വൈവിധ്യമാർന്ന കലാ- സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കും.
വിവിധ ഇന്ത്യൻ അസോസിയേഷനുകളും കൂട്ടായ്മകളും വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. വടക്കൻ എമിറേറ്റ്‌സിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.

Latest