Connect with us

save arjun

അര്‍ജ്ജുനായുള്ള രക്ഷാപ്രവര്‍ത്തനം; കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിം കോടതി

വിഷയം ഉടനടി പരിഗണിക്കാന്‍ കര്‍ണാടക ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിര്‍ദ്ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളിയായ അര്‍ജ്ജുനായുള്ള രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച ഹര്‍ജിയുമായി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സുപ്രിം കോടതി.

വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. വിഷയം ഉടനടി പരിഗണിക്കാന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഷിരൂരില്‍ സംഭവിച്ചതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പ്രതീക്ഷയില്‍ മാത്രമാണ് മുന്നോട്ട് പോകുന്നതെന്നും രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന വിഷയമാണെന്നും ഗൗരവകരമായ വിഷയമാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീം കോടതി നിലപാട്. തുടര്‍ന്നാണ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചത്.