Kerala
മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം; ബെയിലി പാലത്തിനുള്ള സാമഗ്രികള്‍ ഇന്ന് ഉച്ചയോടെ എത്തും
ബെംഗളൂരുവില്‍ നിന്നാണ് സാമഗ്രികള്‍ എത്തിക്കുന്നത്. പാലം നിര്‍മിച്ചാല്‍ രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്താനാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍
കല്‍പറ്റ | ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടുന്നതിനായി ബെയിലി പാലം നിര്‍മിക്കുന്നിനായുള്ള സാമഗ്രികള്‍ ഇന്ന് ഉച്ചയോടെ എത്തും.
ബെംഗളൂരുവില്‍ നിന്നാണ് സാമഗ്രികള്‍ എത്തിക്കുന്നത്. പാലം നിര്‍മിച്ചാല്‍ രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്താനാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.
ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ എന്ന ഗ്രാമം തന്നെ ഇല്ലാതായ അവസ്ഥയാണ്. അനവധി വീടുകളാണ് തകര്‍ന്നത്. ഒരുപാടാളുകള്‍ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
മേഖലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിലായി 3,069 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
---- facebook comment plugin here -----