Kerala
രക്ഷാപ്രവർത്തനം പ്രസ്താവന: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം കോടതി
നവകേരള സദസ്സിനിടെ മുഖ്യമന്ത്രി നടത്തിയ രക്ഷാപ്രവർത്തനമെന്ന പ്രസ്താവനക്ക് എതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി
കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം കോടതി. നവകേരള സദസ്സിനിടെ മുഖ്യമന്ത്രി നടത്തിയ രക്ഷാപ്രവർത്തനമെന്ന പ്രസ്താവനക്ക് എതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സിജെഎം കോടിയാണ് അന്വേഷണ ഉത്തരവിട്ടത്. എറണാകുളം സെൻട്രൽ പോലീസിനാണ് അന്വേഷണ ചുമതല.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ സ്വകാര്യ പരാതിയിലാണ് നടപടി. രക്ഷാപ്രവർത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നവകേരള യാത്രക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദിച്ചത് രക്ഷാപ്രവർത്തനമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.
---- facebook comment plugin here -----