Connect with us

ആഡ്യാന്‍പാറയിലെ കൊടും വനത്തിനുള്ളില്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. പ്ലാക്കല്‍ ചോല കോളനിയിലെ കുട്ടിപെരകന്റെ മകന്‍ ബാബു വാണ് പന്തിരായിരം വനത്തിനുള്ളില്‍ അകപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെ ബാബുവിനെ രക്ഷപ്പെടുത്തി

ആഡ്യാന്‍പാറ പ്ലാക്കല്‍ ചോല കോളനിയിലെ ബാബു തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ഈന്ത് ശേഖരിക്കാനായാണ് പന്തീരായിരം വനത്തില്‍ പോയത്. ജോലി കഴിഞ്ഞ് വൈകിട്ടോടെ വനത്തില്‍ നിന്നും തിരിച്ചിറങ്ങി കാഞ്ഞിരപുഴ മറി കടക്കാനുള്ള ശ്രമത്തിനിടയില്‍ ഒഴുക്കില്‍ പെട്ടു. വെള്ളത്തില്‍ ഒഴുകിയ ബാബു പാറക്കെട്ടിലെ കുറ്റിയില്‍ പിടുത്തം കിട്ടിയതിനാല്‍ അത്ഭുതകരമായി കരയ്ക്ക് കയറി. കൊടും കാട്ടില്‍ ഒറ്റയ്ക്കായ ബാബു അതീവ ക്ഷീണിതനായിരുന്നു.

 

വീഡിയോ കാണാം

Latest