Connect with us

International

സമുദ്രത്തില്‍ നിന്ന് വ്യത്യസ്ത ഇനം ലാര്‍വകളെ കണ്ടെത്തി ഗവേഷകര്‍

അന്യഗ്രഹജീവികളെപ്പോലെ കാണപ്പെടുന്ന ഈ ജീവികള്‍ കൂടുതലും ചെമ്മീനും കൊഞ്ചുമാണ്.

Published

|

Last Updated

മെക്‌സിക്കോ സിറ്റി| സമുദ്രങ്ങളുടെ ആഴത്തില്‍ ധാരാളം രഹസ്യങ്ങളുണ്ട്. ഈയടുത്ത ദിവസം ഒരു കണ്ടുപിടിത്തം മെക്‌സിക്കോ ഉള്‍ക്കടലിനടിയില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തി. മെക്‌സിക്കോ ഉള്‍ക്കടലിന്റെ ആഴമേറിയ ഭാഗങ്ങളില്‍ ജീവിക്കുന്ന വ്യത്യസ്ത ജീവിവര്‍ഗങ്ങളെന്ന് ഒരിക്കല്‍ വിശ്വസിച്ചിരുന്ന 14 വ്യത്യസ്ത ഇനം ലാര്‍വകളെയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

അന്യഗ്രഹജീവികളെപ്പോലെ കാണപ്പെടുന്ന ഈ ജീവികള്‍ കൂടുതലും ചെമ്മീനും കൊഞ്ചുമാണ് എന്ന് ഗവേഷകന്‍ ബ്രാക്കന്‍-ഗ്രിസം പറഞ്ഞു. സമുദ്രത്തില്‍ കാണപ്പെടുന്ന ചെമ്മീന്‍ സാധാരണയായി ഒന്നിലധികം ലാര്‍വ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നും ചില ജീവികള്‍ വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്നും ഫ്േളാറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ ബ്രാക്കന്‍-ഗ്രിസം വ്യക്തമാക്കി. ഡൈവേഴ്‌സിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ലാര്‍വ ഇനങ്ങളെ തിരിച്ചറിയാന്‍ ഡിഎന്‍എ ബാര്‍കോഡിംഗും മോര്‍ഫോളജിക്കല്‍ രീതികളും ഉപയോഗിച്ചതായി ഗവേഷകര്‍ വ്യക്തമാക്കി.