Connect with us

Health

ഉത്കണ്ഠ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് പ്രധാനകാരണമെന്ന് ഗവേഷകര്‍

ഉത്കണ്ഠ രക്തസമ്മര്‍ദത്തിന്റെ അളവ് വര്‍ധിക്കുന്നതുള്‍പ്പെടെ വിവിധ ശാരീരിക ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് ആങ്‌സൈറ്റി ആന്റ് ഡിപ്രഷന്‍ അസോസിയേഷന്‍ ഓഫ് അമേരിക്ക ചൂണ്ടിക്കാട്ടുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഉത്കണ്ഠ രക്തസമ്മര്‍ദത്തിന്റെ അളവ് വര്‍ധിക്കുന്നതിന് പ്രധാനകാരണമാണ്. സമ്മര്‍ദത്തോടുള്ള ശരീരത്തിന്റെ സ്ഥിരമായ പ്രതികരണമാണ് ഉത്കണ്ഠയെന്ന് പറയാം. ഉത്കണ്ഠയുടെ പ്രധാന ലക്ഷണങ്ങളാണ് വിയര്‍ക്കുക, അസ്വസ്ഥത അനുഭവപ്പെടുക, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവ. ഉത്കണ്ഠ താല്‍ക്കാലികമായി രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇത് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും രക്തക്കുഴലുകള്‍ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. എന്നാല്‍ ഉത്കണ്ഠ കുറയുമ്പോള്‍ രക്തസമ്മര്‍ദം സാധാരണ നിലയിലാകുന്നു.

യുഎസില്‍ വര്‍ഷത്തില്‍ 40 ദശലക്ഷത്തിലധികം മുതിര്‍ന്നവര്‍ക്ക് ഉത്കണ്ഠ പ്രശ്‌നങ്ങള്‍ ബാധിക്കുന്നു. ഉത്കണ്ഠ രക്തസമ്മര്‍ദത്തിന്റെ അളവ് വര്‍ധിക്കുന്നതുള്‍പ്പെടെ വിവിധ ശാരീരിക ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് ആങ്‌സൈറ്റി ആന്റ് ഡിപ്രഷന്‍ അസോസിയേഷന്‍ ഓഫ് അമേരിക്ക ചൂണ്ടിക്കാട്ടുന്നു. ഉത്കണ്ഠയുള്ള ആളുകള്‍ക്ക് രാത്രിയിലും അതിരാവിലെയും ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വ്യക്തമാക്കി. കടുത്ത ഉത്കണ്ഠ അനുഭവിക്കുന്നവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് 2015 ലെ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വിട്ടുമാറാത്ത രോഗമുള്ളവര്‍ക്ക് ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യ അവസ്ഥകള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് വ്യക്തമാക്കി. കൂടാതെ അമിതഭക്ഷണം, പുകവലി, വ്യായാമമില്ലായ്മ എന്നിവ രക്തസമ്മര്‍ദത്തിന് കാരണമാകും. സമ്മര്‍ദം അനുഭവിക്കുന്ന ആളുകള്‍ക്ക് അടിവയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. ഉത്കണ്ഠയ്ക്ക് കഴിക്കുന്ന ചില മരുന്നുകള്‍ രക്തസമ്മര്‍ദത്തിന് കാരണമായേക്കാം. ജീവിതശൈലി മാറ്റങ്ങളിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

 

---- facebook comment plugin here -----

Latest