Connect with us

kiifb masala bond

കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് റിസർവ് ബേങ്ക്; ഫെമ ലംഘനം പരിശോധിക്കേണ്ടത് ഇ ഡി

കിഫ്ബി മസാലബോണ്ടില്‍ നടപടിക്രമം പാലിച്ചില്ലെന്ന് നേരത്തേ ഇ ഡി വാദിച്ചിരുന്നു.

Published

|

Last Updated

കൊച്ചി | ഒന്നാം പിണറായി സർക്കാറിൻ്റെ കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായി റിസർവ് ബേങ്ക് ഓഫ് ഇന്ത്യ. ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. അതേസമയം, ഫെമാ നിയമലംഘനം ഉണ്ടെങ്കില്‍ ഇ ഡിയാണ് പരിശോധിക്കേണ്ടതെന്നും റിസർവ് ബേങ്ക് വ്യക്തമാക്കി.

കിഫ്ബി മസാലബോണ്ടില്‍ നടപടിക്രമം പാലിച്ചില്ലെന്ന് നേരത്തേ ഇ ഡി വാദിച്ചിരുന്നു. ഇത് ഖണ്ഡിക്കുന്നതാണ് ആര്‍ ബി ഐ സത്യവാങ്മൂലം. കിഫ്ബി കണക്കുകള്‍ കൃത്യമായി സമര്‍പ്പിച്ചെന്നും സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ ഓരോ മാസവും നല്‍കിയിട്ടുണ്ടെന്നും ആര്‍ ബി ഐ വ്യക്തമാക്കുന്നു.

Latest