Connect with us

National

തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി; ഉദയനിധി ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി തിരിച്ചെത്തി; മൂന്ന് പുതിയ മന്ത്രിമാർ

ഗോവി ചെഴിയൻ, എസ്എം നാസർ, ആർ രാജേന്ദ്രൻ എന്നിവരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മൂന്ന് എംഎൽഎമാർ.

Published

|

Last Updated

ചെന്നൈ | തമിഴ്നാട് മന്ത്രിസഭയിൽ വൻ അഴിച്ചുപണി. ഉപമുഖ്യമന്ത്രിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്തിയുമായ എം കെ സ്റ്റാലിന് ചുമതല നൽകിയതിനൊപ്പം മൂന്ന് എംഎൽഎമാർ പുതുതായി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 15 മാസം ജയിൽവാസമനുഭവിച്ച ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജി മന്ത്രിസഭയിൽ തിരിച്ചെത്തി. കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് സെന്തിൽ വീണ്ടും മന്ത്രിസഭയിലെത്തുന്നത്.

എംകെ സ്റ്റാലിൻ നിലവിൽ മന്ത്രിയായതിനാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രത്യേകം സത്യപ്രതിജ്ഞ ചെയ്തില്ല. ഗോവി ചെഴിയൻ, എസ്എം നാസർ, ആർ രാജേന്ദ്രൻ എന്നിവരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മൂന്ന് എംഎൽഎമാർ. ചെഴിയൻ ഉന്നത വിദ്യാഭ്യാസ വകുപ്പും, നാസർ ന്യൂനപക്ഷ വകുപ്പും രാജേന്ദ്രൻ ടൂറിസം വകുപ്പും കൈകാര്യം ചെയ്യും. സെന്തിൽ ബാലാജി വൈദ്യുതി, എക്സൈസ് വകുപ്പുകളുടെ ചുമതല തന്നെ വഹിക്കും. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ എൻ രവിയാണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഉപമുഖ്യമന്ത്രി പദത്തിൽ എത്തിയതോടെ, മുത്തച്ഛനും ഡിഎംകെ നേതാവുമായ അന്തരിച്ച എം കരുണാനിധിക്കും പിതാവ് എംകെ സ്റ്റാലിനും ശേഷം തമിഴ്‌നാട് സർക്കാരിൽ സുപ്രധാന പദവി ഹിക്കുന്ന കുടുംബത്തിലെ മൂന്നാം തലമുറ നേതാവായി ഉദയനിധി മാറി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിലൂടെയാണ് ഉദയനിധി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. അന്ന് 39 സീറ്റുകളിൽ 38 എണ്ണത്തിൽ ഡി.എം.കെ സഖ്യം വിജയതിച്ചതോടെ ഉദയനിധിയെ പാർട്ടി നേതൃനിരയിലേക്ക് ഉയർത്തുകയായിരുന്നു.

ഡിഎംകെയുടെ യുവജനവിഭാഗം സെക്രട്ടറിയായാണ് ആദ്യം നിയമനം നൽകിയത്. അതിനുശേഷം നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റുനൽകി. കരുണാനിധിയുടെ പഴയമണ്ഡലത്തിലായിരുന്നു മത്സരം. വിജയിച്ചതോടെ കായികമന്ത്രിസ്ഥാനം നൽകി.

പിതാവ് സ്റ്റാലിൻ മുഖ്യമന്ത്രി പദത്തിൽ എത്തിയ അതേ വഴിക്ക് തന്നെയാണ് ഉദയനിധിയുടെയും രാഷ്ട്രീയ യാത്ര. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടിയുടെ മുഖമായി മാറാനും ഉദയനിധി ലക്ഷ്യം വെക്കുന്നുണ്ട്.

Latest