Connect with us

doctors stricke

എയിംസിലെ റസിഡന്റ് ഡോക്ടര്‍മാരും സമരത്തിലേക്ക്

നീറ്റ് കൗണ്‍സിലിംഗ് വൈകുന്നതിലാണ് പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് കൗണ്‍സിലിംഗ് വൈകുന്നതില്‍ പ്രതിഷേധിച്ച് എയിംസിലെ റസിഡന്റ് ഡോക്ടര്‍മാരും ഇന്നു മുതല്‍ സമരത്തില്‍ പങ്കുചേരും. ഡ്യൂട്ടി ബഹിഷ്‌ക്കരിച്ചാണ് റസിഡന്റ് ഡോക്ടര്‍മാരുടെ സമരം. 24 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ എംയിസിലും അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്‌ക്കരിക്കാനാണ് സമരക്കാരുടെ തീരുമാനം.

അതേസമയം തിങ്കളാഴ്ച നടന്ന ഐ ടി ഒ സംഘര്‍ഷത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

 

 

Latest