Kerala
ജാതിവിവേചനത്തെ തുടര്‍ന്ന് രാജി; കൂടല്‍മാണിക്യം ക്ഷേത്ര കഴകം ജോലിക്ക് ഈഴവ ഉദ്യോഗാര്‍ത്ഥിക്ക് അഡൈ്വസ് മെമ്മോ അയച്ചു
തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരന് മെമ്മോ അയച്ചത്.

തൃശൂര്‍| ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ ഉദ്യോഗാര്‍ത്ഥിക്ക് അഡൈ്വസ് മെമ്മോ അയച്ചു. ജാതി വിവേചനത്തെത്തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരന് മെമ്മോ അയച്ചത്. ചേര്‍ത്തല സ്വദേശി കെ എസ് അനുരാഗാണ് അടുത്ത ഊഴക്കാരന്‍.
കൂടല്‍മാണിക്യം ദേവസ്വമാണ് അഡൈ്വസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാല്‍ ദേവസ്വം ഭരണസമിതിയില്‍ ഇക്കാര്യം വച്ചേക്കുമെന്നാണ് വിവരം.
---- facebook comment plugin here -----