National
ഗുലാം നബി ആസാദിന്റെ രാജി; പ്രതികരണവുമായി നേതാക്കള്‍
ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാടുന്ന വേളയില്‍ അദ്ദേഹം ഒപ്പം നില്‍ക്കണമായിരുന്നുവെന്ന് അജയ് മാക്കന്‍.
ന്യൂഡല്‍ഹി | ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത് ദൗര്‍ഭാഗ്യകരമെന്ന് അജയ് മാക്കന്‍. ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാടുന്ന വേളയില്‍ അദ്ദേഹം ഒപ്പം നില്‍ക്കണമായിരുന്നുവെന്ന് മാക്കന്‍ പറഞ്ഞു. ആസാദിന്റെ രാജി എല്ലാ കോണ്‍ഗ്രസുകാരെയും വേദനിപ്പിക്കുന്നതാണെന്ന് പാര്‍ട്ടി നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. വ്യക്തിപരമായി താന്‍ ഞെട്ടിപ്പോയി. ഈ സാഹചര്യം പൂര്‍ണമായി ഒഴിവാക്കാവുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുലാം നബി ആസാദിന്റെ രാജി കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. തീരുമാനമെടുക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നും യെച്ചൂരി പറഞ്ഞു. രാജി ദുഃഖകരമാണെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ വ്യക്തിയാണ്. ഗുലാം നബി പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാണെന്നും പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ച വേണമെന്നും തോമസ് പറഞ്ഞു. ഈ പോക്ക് പോയാല്‍ കോണ്‍ഗ്രസ് നാമാവശേഷമാകും. ഈ പോക്ക് പോയാല്‍ കോണ്‍ഗ്രസ് നാമാവശേഷമാകും. രാഹുല്‍ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുക്കില്ല, തീരുമാനം എടുക്കുകയും ചെയ്യും. എല്ലാവരെയും യോജിച്ചു കൊണ്ടുപോകാനുള്ള മനസ്സ് രാഹുല്‍ ഗാന്ധി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.