Kerala
സജി മഞ്ഞക്കടമ്പിലിന്റെ രാജി; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്സ് നേതൃത്വം
പി ജെ ജോസഫിനെ കോണ്‍ഗ്രസ്സ് നേതൃത്വം അതൃപ്തി അറിയിച്ചു. മുന്നണിയുടെ വിജയ സാധ്യതയെ പ്രതികൂലമായി ബാധിക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കി.

കോട്ടയം | യു ഡി എഫ് കോട്ടയം ജില്ലാ ചെയര്‍മാര്‍ സ്ഥാനത്തു നിന്നുള്ള കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പ് നേതാവ് സജി മഞ്ഞക്കടമ്പിലിന്റെ രാജിയില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കടുത്ത അതൃപ്തി. രാജി മുന്നണി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ്സ് വിലയിരുത്തല്‍.
പി ജെ ജോസഫിനെ കോണ്‍ഗ്രസ്സ് നേതൃത്വം അതൃപ്തി അറിയിച്ചു. പറഞ്ഞു തീര്‍ക്കാമായിരുന്ന പ്രശ്‌നം ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്നാണ് വിമര്‍ശനം.
മുന്നണിയുടെ വിജയ സാധ്യതയെ പ്രതികൂലമായി ബാധിക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കി. പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ തുടങ്ങിയെന്നാണ് ജോസഫ് ഗ്രൂപ്പ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും സജി രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നാണ് സജിയുടെ പരാതി. നാമനിര്‍ദേശ പത്രികാ സമര്‍പ്പണ സമയത്ത് അവഗണിച്ചുവെന്നും അദ്ദേഹം പറയുന്നു.