Connect with us

Kerala

രാജിവാര്‍ത്തകള്‍ തെറ്റ്; മോദി മന്ത്രി സഭയില്‍ അംഗമാകാന്‍ സാധിച്ചതില്‍ അഭിമാനമെന്നും സുരേഷ് ഗോപി

മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത പ്രകടിപ്പിച്ചെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സുരേഷ് ഗോപി. കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും മോദി മന്ത്രിസഭയില്‍ എത്തിയതില്‍ അഭിമാനിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സുരേഷ് ഗോപി പറയുന്നു

മോദി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ നിന്ന് ഞാന്‍ രാജിവെക്കാന്‍ പോകുന്നു എന്ന തെറ്റായ വാര്‍ത്തയാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണ്. മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വികസനത്തിനും സമൃദ്ധിക്കും പ്രതിജ്ഞാബദ്ധരാണ്- ഫേസ്ബുക്ക് പോസ്റ്റില്‍ സുരേഷ് ഗോപി പറയുന്നു

അതേ സമയം സഹമന്ത്രിസ്ഥാനത്തില്‍ സുരേഷ് ഗോപി അതൃപ്തനാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സിനിമ പൂര്‍ത്തിയാക്കാനുണ്ടെന്ന കാരണം പറഞ്ഞ് സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം ഒരുങ്ങഉന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

 

Latest