Kerala
രാജിവെച്ച് ഒളിച്ചോടുന്നത് നല്ല പ്രവണതയല്ല; രഞ്ജിത്ത് തനിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചിട്ടില്ല: നടി രേവതി
സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നല്‍കുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്
കൊച്ചി | പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ രാജിവെച്ച് സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്നത് നല്ല പ്രവണതയല്ലെന്ന് നടി രേവതി.താരസംഘടനയായ എഎംഎംഎയിലെ കൂട്ടരാജി പരാമര്‍ശിക്കുകയായിരുന്നു നടി. സംവിധായകന്‍ രഞ്ജിത്ത് യുവാവിന്റെ നഗ്‌നചിത്രങ്ങള്‍ തനിക്ക് അയച്ചുവെന്ന ആരോപണം തെറ്റാണെന്നുംതനിക്ക് അത്തരം ഫോട്ടോകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അക്കാര്യത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രേവതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നല്‍കുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെക്കുറിച്ചാണെങ്കിലും മറു പകുതി ഇന്‍ഡസ്ട്രിയിലെ മറ്റു പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതും ലൈംഗികചൂഷണം ചര്‍ച്ച ചെയ്യപ്പെടുന്നതു പോലെ ഗൗരവകരമായ വിഷയമാണ്’- രേവതി പറഞ്ഞു.