Connect with us

up election

വീണ്ടും രാജി; യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മന്ത്രിമാര്‍ രണ്ടായി

സംസ്ഥാന മന്ത്രിസഭയിലെ പരിസ്ഥിതി വകുപ്പ് മന്ത്രിയായ ധാരാ സിംഗ് ചൗഹാനാണ് ഇന്ന് രാജിവെച്ചത്

Published

|

Last Updated

ലക്‌നോ | തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം ഒരു മന്ത്രിയും നാല് എം എല്‍ എമാരും രാജിവെച്ചതിന് പിന്നാലെ ഇന്നും മന്ത്രിസഭയില്‍ നിന്നും കൊഴിഞ്ഞ് പോക്ക്. സംസ്ഥാന മന്ത്രിസഭയിലെ പരിസ്ഥിതി വകുപ്പ് മന്ത്രിയായ ധാരാ സിംഗ് ചൗഹാനാണ് ഇന്ന് രാജിവെച്ചത്. പിന്നോക്ക വിഭാഗങ്ങളേയും ദളിത് വിഭാഗത്തേയും യോഗി സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചെന്ന് കാണിച്ചാണ് ഇദ്ദേഹം മന്ത്രിസ്ഥാനം ഒഴിയുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭയിലെ തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവെച്ചിരുന്നു. മൗര്യക്ക് പിന്നാലെ നാല് എം എല്‍ എമാരും രാജിവെച്ചിരുന്നു. ഇവര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. 13 എം എല്‍ എമാര്‍ ബി ജെ പി വിടുമെന്ന് കഴിഞ്ഞ ദിവസം എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest