The war between the governor and the government
ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല സെനറ്റില്‍ പ്രമേയം
ഗവര്‍ണര്‍ രൂപവത്ക്കരിച്ച സെര്‍ച്ച് കമ്മിറ്റി പിന്‍വലിക്കണം; പ്രമേയം പാസാക്കിയത് വി സിയുടെ സാന്നിധ്യത്തില്‍
തിരുവനന്തപുരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പ്രമയേം. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ ഗവര്‍ണര്‍ രൂപവത്ക്കരിച്ച സെര്‍ച്ച് കമ്മിറ്റി പിന്‍വലിക്കണം. ജനാധിപത്യ വിരുദ്ധമാണ് ഗവര്‍ണറുടെ നടപടി. ഇത്സ നിയമവിരുദ്ധവുമാണ്. രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്തി വേണം പുതിയ വി സിയെ കണ്ടെത്താന്‍. ഗവര്‍ണറുടെ നടപടി സര്‍വകലാശാല നിയമം 10 (10)ന് എതിരെന്നും സെനറ്റ് വിലയിരുത്തി. സെനറ്റിന്‍റേയും സിന്‍ഡിക്കേറ്റിന്‍റേയുമെല്ലാം അധികാരത്തില്ല്‍ ജനങ്ങള്‍ കൈകടത്തുകയാണ്.
സെനറ്റ് യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളുടേതടക്കമുള്ള പിന്തുണയോടെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. പുതിയെ വി സിയെ കണ്ടെത്താന്‍ സര്‍വകലാശാല പ്രതിനിധി വേണമെന്ന നിലപാട് പ്രതിപക്ഷ സെനറ്റ് അംഗങ്ങളും യോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലറും ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയ യോഗത്തില്‍ പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്.