Connect with us

Kerala

മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട്; പാര്‍ട്‌ണേഴ്‌സ് ആയ രണ്ടുപേരുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

മേനാംതോട്ടം കാവുങ്കല്‍ വീട്ടില്‍ ടോണി സാബു, ടോം സാബു എന്നിവരുടെ വീട്ടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

Published

|

Last Updated

പത്തനംതിട്ട | മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ ഉടമസ്ഥതയിലുള്ള ഇടുക്കി ചിന്നക്കനാല്‍ കപ്പിത്താന്‍ റിസോര്‍ട്ടിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പാര്‍ട്‌ണേഴ്‌സ് ആയ റാന്നി മേനാംതോട്ടം കാവുങ്കല്‍ വീട്ടില്‍ ടോണി സാബു, ടോം സാബു എന്നിവരുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന.

ഇടുക്കി യൂണിറ്റ് ഡി വൈ എസ് പി. ഷാജു ജോസിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തുന്നത്. സാബുവും ടോമും തൃശൂര്‍ ആയതിനാല്‍ ഇവരുടെ ബന്ധുവും വാര്‍ഡ് മെമ്പറുമായ ജെബിന്‍ കാവുങ്കലിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.

കപ്പിത്താന്‍ റിസോര്‍ട്ട് 50 സെന്റ് ഭൂമി കൈയേറി എന്നാരോപിച്ചാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഭൂമി കൈയേറി ചുറ്റുമതില്‍ കെട്ടിയതായി തഹസില്‍ദാരും വിജിലന്‍സും കണ്ടെത്തിയിരുന്നു. ഇവിടെ കെട്ടിടം പണിതതില്‍ നികുതി വെട്ടിപ്പ് നടന്നതായും ആരോപണമുയര്‍ന്നു.

2022 ലാണ് കുഴല്‍നാടനും സുഹൃത്തുക്കളും ചേര്‍ന്ന് ചിന്നക്കനാലില്‍ റിസോര്‍ട്ട് വാങ്ങിയത്. ഇടപാടില്‍ നികുതി വെട്ടിപ്പ് ആരോപിച്ച് സി പി എം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തു വന്നിരുന്നു. ഇവര്‍ നല്‍കിയ പരാതി പ്രകാരമാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. 4000 സ്‌ക്വയര്‍ഫീറ്റ്, 850 സ്‌ക്വയര്‍ ഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളാണ് മാത്യുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്.

 

---- facebook comment plugin here -----

Latest