Connect with us

Kerala

കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു

കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ്

Published

|

Last Updated

കണ്ണൂര്‍ |  കാഞ്ഞിരകൊല്ലിയില്‍ നായാട്ടിനിടെ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ്

ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്ന് നിഗമനം. കൃഷിയിടത്തില്‍ ഇറങ്ങുന്ന പന്നിയെ വെടിവെക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. പയ്യാവൂര്‍ പോലീസ് അന്വേഷണം തുടങ്ങി

Latest