Kasargod
പി പി ഉബൈദുല്ലാഹ് സഅദിക്ക് ആദരം
1,11,111 രൂപയും ഫലകവുമാണ് ആദരാര്‍ഥം സമ്മാനിച്ചത്. അറബി ഭാഷാ മേഖലയില്‍ അദ്ദേഹം നല്‍കിയ ബൃഹത്തായ സംഭാവനകള്‍ മാനിച്ചാണ് ആദരവ്.
ഉബൈദുല്ലാഹി സഅദിക്ക് സഅദിയ്യ പി ജി വിദ്യാര്‍ഥികള്‍ നല്‍കിയ ആദരവില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മെമെന്റോ സമ്മാനിക്കുന്നു.
ദേളി | പ്രമുഖ ബഹുഭാഷാ പണ്ഡിതനും ജാമിഅ സഅദിയ്യ അറബിക് വിഭാഗം മേധാവിയുമായ പി പി ഉബൈദുല്ലാഹ് സഅദിയെ തഖസ്സുസ് വിദ്യാര്‍ഥി യൂണിയന്‍ ആദരിച്ചു. 1,11,111 രൂപയും ഫലകവുമാണ് ആദരാര്‍ഥം സമ്മാനിച്ചത്. അറബി ഭാഷാ മേഖലയില്‍ അദ്ദേഹം നല്‍കിയ ബൃഹത്തായ സംഭാവനകള്‍ മാനിച്ചാണ് ആദരവ്.
അറബി സാഹിത്യ രംഗത്ത് കേരളീയ വിദ്യാര്‍ഥികളുടെ കടന്നുവരവില്‍ ഉബൈദുല്ലാഹ് സഅദിയുടെ പങ്ക് നിസ്തുലമാണ്. ജാമിഅ സഅദിയ്യയിലെ 35 വര്‍ഷത്തെ സേവന കാലയളവില്‍ അറബി ഭാഷാ രംഗത്ത് പ്രാവീണ്യം നേടിയ നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഖാസിയും സമസ്ത നേതാവുമായിരുന്ന പി എ അബ്ദുല്ല മുസ്‌ലിയാരുടെ മകനാണ് പി പി ഉബൈദുല്ലാഹ് സഅദി.
1987 ല്‍ ജാമിഅ സഅദിയ്യയില്‍ നിന്ന് സഅദി ബിരുദം നേടിയതിനു ശേഷം 1988ല്‍ നദ്‌വി ബിരുദവും കരസ്ഥമാക്കി. 1989 മുതല്‍ സേവന രംഗത്ത് സജീവമാണ്. 35 വര്‍ഷത്തെ അധ്യാപന പാരമ്പര്യവും ഇദ്ദേഹത്തിനുണ്ട്. അറബി ഭാഷാ സാഹിത്യത്തില്‍ പ്രാഗത്ഭ്യം നേടിയതു പോലെ ഖുര്‍ആന്‍ പ്രഭാഷണ രംഗത്തും പ്രസിദ്ധനാണ്. സമ്മേളനങ്ങളില്‍ പ്രഗത്ഭരായ അറബികളുടെ പ്രസംഗങ്ങള്‍ കാലങ്ങളായി വിവര്‍ത്തനം നടത്തി വരുന്നുണ്ട്. ഇപ്പോള്‍ സഅദിയ്യ അറബിക് ഡിപാര്‍ട്ട്‌മെന്റ് തലവനായി സേവനം ചെയ്തു വരുന്നു.
ജാമിഅ സഅദിയ്യയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് ആദരവ് നല്‍കിയത്.