Connect with us

Uae

യു എ ഇ; ശൈഖ് അമ്മാറിനും ശൈഖ് തിയാബിനും ആദരവ്

അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് ബിൻ റാശിദ്, പ്രസിഡൻഷ്യൽ കോർട് ഓഫീസ് ഓഫ് ഡെവലപ്മെന്റ് ആൻഡ് മാർട്ടിയേഴ്‌സ് ഫാമിലി വെൽഫെയർ ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് എന്നിവരെയാണ് ആദരിച്ചത്.

Published

|

Last Updated

ദുബൈ | ഇമാറാത്തി സമൂഹത്തെ വളരെ സ്വാധീനിച്ച ദേശീയ സംരംഭങ്ങൾക്കും പദ്ധതികൾക്കും നിർണായക സംഭാവനകൾ നൽകിയതിന് രണ്ട് പേരെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആദരിച്ചു.

അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് ബിൻ റാശിദ്, പ്രസിഡൻഷ്യൽ കോർട് ഓഫീസ് ഓഫ് ഡെവലപ്മെന്റ് ആൻഡ് മാർട്ടിയേഴ്‌സ് ഫാമിലി വെൽഫെയർ ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് എന്നിവരെയാണ് ആദരിച്ചത്.

അജ്മാനിലെ സർക്കാർ സംവിധാനം വികസിപ്പിക്കുന്നതിലും ഫെഡറൽ ഗവൺമെന്റുമായി ഫലപ്രദമായ പങ്കാളിത്തം വളർത്തിയെടുക്കുന്നതിലും ശൈഖ് അമ്മാർ വഹിച്ച പങ്കിനെ ശൈഖ് മുഹമ്മദ് പ്രകീർത്തിച്ചു.ദേശീയ റെയിൽവേ പ്രോഗ്രാം, ഇത്തിഹാദ് റെയിൽ തുടങ്ങിയ പ്രധാന ദേശീയ പദ്ധതികളിലെ നേതൃപരമായ പങ്കിനാണ് ശൈഖ് തിയാബ് ആദരിക്കപ്പെട്ടത്. എമിറേറ്റ്സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്മെന്റിലൂടെ സാമൂഹിക വികസന സംരംഭങ്ങൾക്ക് സംഭാവനകൾ അർപ്പിക്കുന്നുമുണ്ട്.

മുഹമ്മദ് ബിൻ റാശിദ് ഗവൺമെന്റ് എക്‌സലൻസ് അവാർഡ് ദാന ചടങ്ങിലാണ് ഇവരെ ആദരിച്ചത്. യു എ ഇയിലെ മികച്ച മന്ത്രാലയം, മികച്ച അതോറിറ്റി, മികച്ച ഡയറക്ടർ ജനറൽ, മികച്ച ഫെഡറൽ ജീവനക്കാരൻ, മികച്ച അധ്യാപകൻ, മികച്ച സ്‌കൂൾ പ്രിൻസിപ്പൽ തുടങ്ങി വിവിധ വിഭാഗങ്ങളിലെ അസാധാരണ നേട്ടങ്ങളെയും പ്രകീർത്തിച്ചു. പൊതുജനങ്ങളെ സേവിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങളെയും ആശയവിനിമയം, നവീകരണം, നിയമനിർമ്മാണം, തുടർച്ചയായ വികസനം എന്നിവയിൽ മികവ് പുലർത്തിയവരെയും ചടങ്ങ് എടുത്തുകാണിച്ചു.

മുഹമ്മദ് ബിൻ റാശിദ് ഗവൺമെന്റ് എക്സലൻസ് അവാർഡ് 2024 നിരവധി പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.നേതൃത്വവും ദർശന നേട്ടവും, വിശിഷ്ടമായ മൂല്യവും പ്രധാനപ്പെട്ട സേവനങ്ങളും, പദ്ധതികൾ, മൊത്തത്തിലുള്ള പ്രകടനവും മത്സരശേഷിയും എല്ലാം കണക്കിലെടുത്തു. വീ ദി എമിറേറ്റ്‌സ് വിഷൻ 2031 ൽ വിവരിച്ചിരിക്കുന്നതുപോലെ, സർക്കാർ സേവനങ്ങളിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനും യു എ ഇയുടെ സമൃദ്ധമായ ഭാവിക്കായുള്ള തന്ത്രപരമായ കാഴ്ചപ്പാടുമായി അവയെ യോജിപ്പിക്കുന്നതിനും ഈ വിഭാഗങ്ങൾ ലക്ഷ്യമിടുന്നു. ശൈഖ് മുഹമ്മദ് പറഞ്ഞു.

ഈ വർഷം, 27 സ്ഥാപനങ്ങളിൽ നിന്ന് 225 അർഹരെ വിലയിരുത്തി. 130-ലധികം ഇമറാത്തികളും അന്താരാഷ്ട്ര വിദഗ്ധരും സമഗ്രമായ മൂല്യനിർണയ പ്രക്രിയയിൽ പങ്കുകൊണ്ടു.