From the print
'ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എസ് വൈ എസ് പ്ലാറ്റിയൂണ്‍ അസംബ്ലികള്‍ക്ക് തുടക്കം
സാന്ത്വന, സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പരിശീലനം ലഭിച്ച ഇരുപതിനായിരത്തോളം പ്ലാറ്റിയൂണ്‍ അംഗങ്ങളുടെ പരേഡും പൊതുസമ്മേളനവുമാണ് അസംബ്ലിയുടെ ഭാഗമായി നടക്കുന്നത്.
കാസർകോട് ചെർക്കളയിൽ എസ് വൈ എസ് പ്ലാറ്റ്യൂൺ അസംബ്ലി സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് | ‘ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം ആചരിച്ചുവരുന്ന പ്ലാറ്റിനം ഇയറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റിയൂണ്‍ അസംബ്ലികള്‍ക്ക് തുടക്കമായി. സാന്ത്വന, സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പരിശീലനം ലഭിച്ച ഇരുപതിനായിരത്തോളം പ്ലാറ്റിയൂണ്‍ അംഗങ്ങളുടെ പരേഡും പൊതുസമ്മേളനവുമാണ് അസംബ്ലിയുടെ ഭാഗമായി നടക്കുന്നത്.
രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികളായ തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ ജനകീയ പ്രശ്‌നങ്ങള്‍, വിദ്വേഷ രാഷ്ട്രീയം, വര്‍ഗീയത പോലെയുള്ള സാമൂഹിക പ്രശ്‌നങ്ങള്‍, ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം അസംബ്ലി ചര്‍ച്ച ചെയ്യുന്നുണ്ട്.
കാസര്‍കോട് ഇന്ദിരാ നഗറില്‍ നിന്ന് ആരംഭിച്ച പ്ലാറ്റിയൂണ്‍ പരേഡ് ചെര്‍ക്കളയില്‍ സമാപിച്ചു. പൊതുസമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, റഹ്മത്തുല്ലാ സഖാഫി എളമരം, അബ്ദുറശീദ് നരിക്കോട്, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട പ്രഭാഷണം നടത്തി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച വയനാട് പ്ലാറ്റിയൂണ്‍ പരേഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി അക്ബര്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ എം സ്വാദിഖ് സഖാഫി, ബഷീര്‍ സഅദി നെടുങ്കരണ, അബ്ദുല്ലത്തീഫ് കാക്കവയല്‍, ടി പി അബ്ദുല്‍ ഹക്കീം പ്രസംഗിച്ചു.
ഇന്ന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, പാലക്കാട്, എറണാകുളം അസംബ്ലികളും നാളെ തിരുവനന്തപുരം, തൃശൂര്‍ അസംബ്ലികളും നടക്കും. ഡിസംബര്‍ 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തോടെ പ്ലാറ്റിനം ഇയറിന് സമാപനമാകും.