Connect with us

Kerala

ഉത്തരവാദിത്വം : മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം; എസ് വൈ എസ് വിചാര സദസ്സുകള്‍ തുടങ്ങി 

ചെട്ടുംകുഴി സഅദിയയില്‍ നടന്ന കാസര്‍കോട് സോണ്‍ വിചാര സദസ്സ് കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ പ്രസിഡന്റ് സയ്യിദ് അലവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കാസര്‍കോട്|എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ ആചരണത്തിന്റെ ഭാഗമായി  ‘ഉത്തരവാദിത്തം: മനുഷ്യ പറ്റിന്റെ രാഷ്ട്രീയം’ എന്ന ശീര്‍ഷകത്തില്‍  ജില്ലയിലെ ഒമ്പത് സോണുകളില്‍ നടക്കുന്ന വിചാര സദസ്സുകള്‍ ആരംഭിച്ചു.
ചെട്ടുംകുഴി സഅദിയയില്‍ നടന്ന കാസര്‍കോട് സോണ്‍ വിചാര സദസ്സ് കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ പ്രസിഡന്റ് സയ്യിദ് അലവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് അലി സഖാഫി ചെട്ടുംകുഴി അധ്യക്ഷത വഹിച്ചു. ജില്ലാ ദഅവാ പ്രസിഡന്റ് അബൂബക്കര്‍ കാമില്‍ സഖാഫി വിഷയാവതരണം നടത്തി.
കാഞ്ഞങ്ങാട് ആലാപമിപ്പള്ളിയില്‍ നടന്ന കാഞ്ഞങ്ങാട് സോണ്‍ വിചാര സദസ്സ് ശിഹാബുദ്ദീന്‍ അഹ്‌സനി പാണത്തൂരിന്റെ അധ്യക്ഷതയില്‍ ഹസൈനാര്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ സാന്ത്വനം സെക്രട്ടറി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് പ്രമേയ പഠനം നടത്തി.
ഉദുമ സോണ്‍ വിചാര സദസ്സ് ചട്ടംചാല്‍ സുന്നി സെന്ററില്‍ നടന്നു. അഷ്റഫ് സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ ഓര്‍ഗനൈസിംഗ് പ്രസിഡന്റ് സിദ്ധീഖ് സഖാഫി ആവള ഉദ്ഘാടനംചെയ്തു. തൃക്കരിപ്പൂരില്‍ ജബ്ബാര്‍ മിസ്ബാഹിയും മഞ്ചേശ്വരത്ത് ജബ്ബാര്‍ സഖാഫി പാത്തൂരും നേതൃത്വ നല്‍കി.കുമ്പള സോണ്‍ ജൂണ്‍ 14നും ബദിയടുക്ക 13, മുള്ളേരിയ 12 തിയ്യതികളിലും നടക്കും.
---- facebook comment plugin here -----

Latest