Connect with us

Kerala

രാജ്യ പുരോഗതിക്ക്‌ വേണ്ടത് ഉത്തരവാദിത്ത രാഷ്ട്രീയം: എസ് വൈ എസ്

വർഗീയ രാഷ്ട്രീയത്തിനും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങൾക്കുമെതിരായ രാഷ്ട്രീയ ജാഗ്രത ഉത്തരവാദിത്തമായി കാണുന്നുവെന്നും എസ് വൈ എസ് പ്ലാറ്റിനം ഇയർ പ്രഖ്യാപന സമ്മേളനം

Published

|

Last Updated

കൊല്ലം | രാജ്യത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യവും ജനങ്ങളുടെ ക്ഷേമ ജീവിതവും ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവാദിത്തം മുഖ്യ ആശയമായി നിലപാട് രൂപപ്പെടുത്തുകയും കർമപദ്ധതികൾ ഏറ്റെടുക്കുകയും ചെയ്യുമെന്ന് കൊല്ലത്തു നടന്ന എസ് വൈ എസ് പ്ലാറ്റിനം ഇയർ പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു.

വർഗീയ രാഷ്ട്രീയത്തിനും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങൾക്കുമെതിരായ രാഷ്ട്രീയ ജാഗ്രത ഉത്തരവാദിത്തമായി കാണുന്നു. വിദ്യാഭ്യാസവും തൊഴിലും ആരോഗ്യവുമുള്ളസമൂഹം ഉണ്ടാകണം. ദാരിദ്ര്യ നിർമാർജ്ജനവും അവശ ജനവിഭാഗങ്ങളുടെ ഉന്നമനവും പാരിസ്ഥിതിക സൗഹൃദവും പിന്നാക്ക വിഭാഗങ്ങൾക്ക് അവസരം ലഭിക്കുന്നതുമായ സാമൂഹിക പശ്ചാത്തല വികസനമാണ് ഉണ്ടാകേണ്ടത്.

അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്നതിനൊപ്പം സാമൂഹിക മാറ്റ ങ്ങൾക്കു വേണ്ടിയുളള പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം എസ് വൈ എസ് ഏറ്റെടുക്കുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest