Ongoing News
ഫോൺ മാറുമ്പോൾ വാട്സ്ആപ്പ് റീസ്റ്റോർ ചെയ്യൽ ഇനി എളുപ്പം
ഐ ഫോണിൽ വളരെ എളുപ്പത്തിൽ cloud Backup ഫീച്ചറിന്റെ സഹായം കൂടാതെ തന്നെ പുതിയ ഫോണിൽ മെസ്സേജ് റീസ്റ്റോർ ചെയ്യാൻ സാധിക്കും
കാലിഫോർണിയ | പുതിയ ഫോണിലേക്ക് മാറുമ്പോൾ പഴയ മെസ്സേജുകൾ റീ സ്റ്റോർ ചെയ്യാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ഇതിലൂടെ ഐ ഫോണിൽ വളരെ എളുപ്പത്തിൽ cloud Backup ഫീച്ചറിന്റെ സഹായം കൂടാതെ തന്നെ പുതിയ ഫോണിൽ മെസ്സേജ് റീസ്റ്റോർ ചെയ്യാൻ സാധിക്കും. സമാനമായ ഫീച്ചർ ഇതിന് മുമ്പ് തന്നെ ആൻഡ്രോയ് ബീറ്റ വേർഷനിൽ ലഭ്യമായിരുന്നു.
ഐ ഫോൺ വാട്സപ്പ് സെറ്റിങ്സിൽ പോയാൽ ചാറ്റ്സ് എന്നൊരു ഒപ്ഷൻ കാണാമെന്നും അതിൽ ട്രാൻസ്ഫർ ചാറ്റ്സ് ടു ഐ ഫോൺ എന്നൊരു ഓപ്ഷൻ കാണാമെന്നും Wabetainfo പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിനായി പുതിയ ഫോണിൽ പഴയ അതെ നമ്പറിൽ തന്നെ വാട്സ്ആപ്പ് രജിസ്റ്റർ ചെയ്യണം. എന്നിട്ട് പഴയ ഫോൺ ഉപയോഗിച്ച് പുതിയ ഫോണിലെ QR കോഡ് സ്കാൻ ചെയ്യുക.ഇതിലൂടെ പഴയ മെസ്സേജുകൾ പുതിയ ഫോണിൽ കൊണ്ടുവരാൻ സാധിക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.
ഈ ഒരു ഫീച്ചർ ഏറ്റവും കൂടുതൽ സഹായിക്കുക ക്ലൗഡ് സ്റ്റോറേജ് തീർന്നു പോയവർക്കാകും. വെറും അഞ്ച് ജി ബി സ്പേസ് മാത്രമാണ് ആപ്പിൾ ഉപപോക്താളൾക്ക് നൽകുന്നുള്ളൂ. ഈ ഒരു ഫീച്ചർ നിലവിൽ വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ വേർഷനിൽ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. വൈകാതെ സ്ഥിരം വെർഷനിലും ഫീച്ചർ ലഭ്യമാകും.
നിലവിൽ ഒരേ വാട്സാപ്പ് അക്കൗണ്ട് തന്നെ വ്യത്യസ്തമായ ഫോണുകളിൽ ഉപയോഗിക്കാവുന്ന സൗകര്യവും വാട്സാപ്പ് നൽകുന്നുണ്ട്.