National
സൈനിക ഡ്രോണുകളില്‍ ചൈനീസ് ഘടകങ്ങള്‍ക്ക് നിയന്ത്രണം; തദ്ദേശീയ ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയം
ചൈനീസ് ഘടകങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന സത്യവാങ്മൂലം കമ്പനികളില്‍ നിന്ന് വാങ്ങണമെന്നതുള്‍പ്പടെ നിര്‍ദേശമുണ്ട്.

ന്യൂഡല്‍ഹി| സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡ്രോണുകളില്‍ ചൈനീസ് ഘടകങ്ങള്‍ നിയന്ത്രിക്കാന്‍ പ്രതിരോധ മന്ത്രാലയം. ഇതിന്റെ ഭാഗമായി ആര്‍മി ഡിസൈന്‍ ബ്യൂറോ തയ്യാറാക്കിയ മാര്‍ഗരേഖ അംഗീകാരത്തിനായി സമര്‍പ്പിച്ചു. തദ്ദേശീയ ഉല്‍പന്നങ്ങള്‍, ഡ്രോണുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുക, ചൈനീസ് സാങ്കേതിക വിദ്യയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം.
ചൈനീസ് ഘടകങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന സത്യവാങ്മൂലം കമ്പനികളില്‍ നിന്ന് വാങ്ങണമെന്നതുള്‍പ്പടെ നിര്‍ദേശമുണ്ട്. അതിര്‍ത്തികളില്‍ കരസേന ഉപയോഗിക്കുന്ന ഡ്രോണുകള്‍ ചൈനീസ് സാങ്കേതികവിദ്യയും ഘടകങ്ങളും കൊണ്ടാണു പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നടപടി.
ചൈനീസ് ഘടകങ്ങള്‍ ഉപയോഗിച്ചുവെന്ന പേരില്‍ 400 ഡ്രോണുകള്‍ക്കുള്ള കരാര്‍ ഏതാനും മാസം മുമ്പ് സൈന്യം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.