National
സംഭലില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് നിയന്ത്രണം
വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്ക് മുകളിലും നടക്കുന്ന നിസ്‌കാരങ്ങള്‍ക്ക് വിലക്ക്

ലക്‌നോ | ഉത്തര്‍പ്രദേശിലെ സംഭലില്‍ പെരുന്നാള്‍ ദിനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. പെരുന്നാള്‍ നിസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രമായി ചുരുക്കണമെന്നാണ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്ക് മുകളിലും നടക്കുന്ന നിസ്‌കാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കി.
ഈദ് ദിനത്തില്‍ സാധാരണയില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നതിനാല്‍ പള്ളികളില്‍ ഇവരെ ഉള്‍ക്കൊള്ളാനാകാറില്ല. ഇവരാണ് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളില്‍ നിസ്്കരിക്കാറുള്ളത്. നിസ്‌കാരങ്ങള്‍ക്ക് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
ഹോളി ആഘോഷത്തിനിടെ മുസ്ലിംകള്‍ക്ക് നേരെ നടന്ന പോലീസ് നരനായാട്ടിന് പിന്നാലെയാണ് പെരുന്നാള്‍ ദിനത്തിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ഹോളി ദിനത്തില്‍ 1015 മുസ്ലിംകളെ കരുതല്‍ തടങ്കലിലാക്കിയ പോലീസ് നടപടി വിവാദമായിരുന്നു. പള്ളികള്‍ ടാര്‍പായ കൊണ്ട് പൊതിയുകയും ചെയ്തിരുന്നു.