Connect with us

National

പുനസ്സംഘടനാ നീക്കം; ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ ഘടകങ്ങളും പിരിച്ചുവിട്ടു

അടിയന്തര പ്രാബല്യത്തോടെയാണ് നടപടി.

Published

|

Last Updated

ഷിംല | ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ ഘടകങ്ങളും പിരിച്ചുവിട്ടു. സംസ്ഥാന, ജില്ല, ബ്ലോക്ക് ഘടകങ്ങളെയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിരിച്ചു വിട്ടത്. അടിയന്തര പ്രാബല്യത്തോടെയാണ് നടപടി.

സംസ്ഥാനത്തെ എല്ലാ ഘടകങ്ങളെയും പുനസ്സംഘടിപ്പിക്കുകയെന്ന പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് പി സി സി ഇത്തരത്തില്‍ പുനസ്സംഘടിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. ഹിമാചലിലെ കോണ്‍ഗ്രസ്സ് കമ്മിറ്റി പിരിച്ചുവിട്ടതിനെ കുറിച്ച് എ ഐ സി സി വിശദീകരണം നല്‍കിയിട്ടുണ്ട്.

ഹിമാചല്‍ പ്രദേശ് പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാരെ ഉള്‍പ്പെടെ മുഴുവന്‍ ഘടകവും പിരിച്ചുവിടാനുള്ള നിര്‍ദേശത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അംഗീകാരം നല്‍കിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കത്തില്‍ പറയുന്നു.