Connect with us

Kozhikode

അഖില കേരള അറബി പ്രബന്ധരചനാ, കലിഗ്രഫി മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു

വിജയികളെ സിറാജുൽ ഹുദാ മാനേജ്മെൻറ് അഭിനന്ദിച്ചു.

Published

|

Last Updated

കുറ്റ്യാടി | ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് കാമ്പയിനിന്റെ ഭാഗമായി സിറാജുൽ ഹുദാ  സംഘടിപ്പിച്ച അറബിക് ഗല’21 മത്സര ഫലങ്ങൾ  പ്രഖ്യാപിച്ചു. അഖില കേരള അറബി പ്രബന്ധ മത്സരത്തിൽ  മുഹമ്മദ് ആഷിഖ് മീനാർകുഴി ഒന്നാം സ്ഥാനവും മുഹമ്മദ് ശംശാദ് എം അറക്കുപറമ്പ രണ്ടാം സ്ഥാനവും മുഹമ്മദ് മാട്ടാൻ പാറക്കടവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് യഥാക്രമം 5,555, 3,333, 2,222 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും നൽകും. അറബിക് കലിഗ്രഫി മത്സരത്തിൽ കാറ്റഗറി എ വിഭാഗത്തിൽ മുഹമ്മദ് സഫ്‌വാൻ യു വി , മുഹമ്മദ് അനസ് എൻ സി, ശാമിൽ വാണിമേൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാറ്റഗറി ബി വിഭാഗത്തിൽ അസ്മിന സി കെ, അഫീഫ ജി, ഫാത്തിമത്ത് തയ്ബ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

കാറ്റഗറി സി വിഭാഗത്തിൽ മുഹമ്മദ് മുസമ്മിൽ എ എസ്, നജീം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാറ്റഗറി ഡി വിഭാഗത്തിൽ ഫർഹാന പാറക്കടവ്, നിസാ മെഹറിൻ പെരിങ്ങത്തൂർ , ഫാത്തിമ വി കെ വി വടകര ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ സിറാജുൽ ഹുദാ മാനേജ്മെൻറ് അഭിനന്ദിച്ചു.

Latest