Business
ചില്ലറ വിൽപന പണപ്പെരുപ്പം 7.44 ശതമാനമായി ഉയർന്നു
പച്ചക്കറികളുടെ വില വർധിച്ചതാണ് പണപ്പെരുപ്പം വർധിപ്പിച്ചത്
തിരുവനന്തപുരം | ജൂലൈ മാസത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 7.44 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ, പ്രത്യേകിച്ച് പച്ചക്കറികളുടെ വില വർധിച്ചതാണ് പണപ്പെരുപ്പം വർധിപ്പിച്ചത്. ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പം 4.81 ശതമാനമായിരുന്നു. അതേസമയം മെയ് മാസത്തിൽ ഇത് 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.25 ശതമാനമായി കുറഞ്ഞു.
ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിപിഐ) ജൂലൈയിൽ 11.51 ശതമാനമായി ഉയർന്നു. ജൂണിൽ ഇത് 4.49 ശതമാനമായിരുന്നെങ്കിൽ മേയിൽ 2.96 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ വർദ്ധനയും കുറവും ഈ സൂചിക കാണിക്കുന്നു.
ജൂണിലെ പണപ്പെരുപ്പം ആർബിഐയുടെ ടോളറൻസ് പരിധിയായ 6 ശതമാനത്തിന് താഴെയായിരുന്നു.
---- facebook comment plugin here -----