Connect with us

Kerala

കേരള വെറ്ററിനറി സര്‍വകലാശാല വിസിയായി റിട്ട.പ്രൊഫസര്‍ ഡോ പിസി ശശീന്ദ്രന്‍ ചുമതലയേല്‍ക്കും

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തെ തുടര്‍ന്ന് നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ എംആര്‍ ശശീന്ദ്രനാഥിനെ ചാന്‍സിലര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു

Published

|

Last Updated

തിരുവനന്തപുരം | കേരള വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലാറായി റിട്ടയേഡ് പ്രൊഫസര്‍ ഡോ പിസി ശശീന്ദ്രനെ നിയമിച്ചുകൊണ്ട് ചാന്‍സലറുടെ ഉത്തരവ് പുറത്തിറങ്ങി. വെറ്ററിനറി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രൊഫസറാണ് പിസി ശശീന്ദ്രന്‍.

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തെ തുടര്‍ന്ന് നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ എംആര്‍ ശശീന്ദ്രനാഥിനെ ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്‌പെന്‍ഡ് ചെയ്ത് ശനിയാഴ്ച ഉത്തരവ് ഇറക്കിയിരുന്നു. തുടര്‍ന്നാണ് പുതിയ വിസിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.